ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്.

പുസ്തക പ്രകാശനത്തിനായി കോഴിക്കോടെത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച നിയമപ്രകാരവുമാണ് കൊയിലാണ്ടി പൊലീസ് സിവിക്കേ ചന്ദ്രനെതിരെ കേസെടുത്തത്.

പ്രായാധിക്യം പരിഗണിച്ച് സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലിലാണ് ഉത്തരവ്.

നേരത്തെ പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *