5 വർഷത്തെ മദ്യവരുമാനം 54,673 കോടി

മദ്യത്തിലൂടെ സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തിൽ വൻ  വർധന. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2,307 കോടി രൂപയുടെ വർധനയാണ് 2021–22 സാമ്പത്തിക വർഷം ഉണ്ടായതെന്നു സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

2020–21 സാമ്പത്തികവർഷം മദ്യനികുതിയായി ലഭിച്ചത് 10,392 കോടിയാണ്. 2021–22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടിയായി. 5 വർഷത്തിനിടെ ലഭിച്ചത് 54,673 കോടി രൂപയുടെ നികുതി വരുമാനം. കേരള ചരക്കു സേവന നികുതി നിയമത്തിലെ ഷെഡ്യൂൾ പ്രകാരമുള്ള വിൽപന നികുതിയും വിറ്റുവരവ് നികുതിയുമാണ് മദ്യവിൽപനയിൽ ബാധകമായിട്ടുള്ളത്.

വിദേശമദ്യത്തിന്‍റെ വിൽപന നികുതി അടുത്തിടെ 4% വർധിപ്പിച്ചിരുന്നു. 247% നികുതി 251% ആയി വർധിച്ചു. ഇതോടെ വിൽപന വിലയിൽ 2% വർധനവുണ്ടായി. വിവിധ ബ്രാൻഡുകൾക്ക് കുപ്പിക്ക് 10 രൂപ മുതൽ 20 രൂപവരെയാണ് വർധിച്ചത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

5 വർഷത്തെ മദ്യനികുതി വരുമാനം

2017–18: 9,606 കോടി

2018–19: 10,903 കോടി

2019–20: 11,073 കോടി

2020–21: 10,392 കോടി

2021–22: 12,699 കോടി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *