സിനിമാ നിർമാണത്തിനായി കള്ളപ്പണം : മലയാളത്തിലെ മൂന്നു മുൻനിര നിർമ്മാതാക്കൾക്ക് ഇഡി നോട്ടീസ്

നിർമ്മാതാവ് കൂടിയായ നടൻ 20 കോടി രൂപ പിഴയടച്ച് തുടർനടപടികൾ ഒഴിവാക്കി

കൊച്ചി: സിനിമാ നിർമ്മാണത്തിന് വിനിയോഗിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താത്ത മലയാളത്തിലെ മൂന്നു മുൻനിര നിർമ്മാതാക്കൾക്ക് ഇഡിയുടെ നോട്ടീസ്.ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനകൾക്ക് ശേഷമാണ് ഇ ഡി നോട്ടിസ് നൽകിയത്.

ആദായനികുതി വകുപ്പ് പരിശോധന നടത്തിയവരിൽ നിർമ്മാതാവ് കൂടിയായ നടൻ 20 കോടി രൂപ പിഴയടച്ച് തുടർനടപടികൾ ഒഴിവാക്കി. ബാക്കി മൂന്ന് നിർമ്മാതാക്കളെയും അടുത്ത ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും. നോട്ടുനിരോധനത്തിന് ശേഷവും മലയാള സിനിമയിൽ വൻ തോതിൽ കള്ളപ്പണം വിനിയോഗിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് ആദായ നികുതി വകുപ്പും ഇ ഡിയും പരിശോധനകളും പ്രോസിക്യൂഷൻ നടപടികളും വേഗത്തിലാക്കുന്നത്. ഇന്ത്യയുടെ സിനിമാ വ്യവസായത്തിന്റെ വലുപ്പം നോക്കുമ്പോൾ അത്രവലിയ മാർക്കറ്റ് അല്ലാതിരുന്നിട്ട് കൂടി മലയാള സിനിമാ വ്യവസായത്തിൽ ഇത്രയധികം കള്ളപ്പണം ഇറക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *