തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി,ടിഎച്ച്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വൈകുന്നേരം മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തിയത്.
പരീക്ഷാഫലമറിയാന്‍ വിപുലമായ സംവിധാനങ്ങള്ളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം നാല് വിവിധ ഔദ്യോഗിക വെബ്സെറ്റുകളിലും ആപ്പിലും ഫലം ലഭ്യമാണ്.
ഫലം
www.results.kite.kerala.gov.in എന്ന പോര്‍ട്ടലിലും ‘സഫലം’ എന്ന മൊബൈല്‍ ആപ്പിലും പരീക്ഷാഫലം പരിശോധിക്കാം.
keralapareeksahabhavan.in, www.sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
ഈ വര്‍ഷം 4,19,128 റഗുലര്‍ വിദ്യാര്‍ഥികളും 195 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. പ്ലസ് ടു ഫലം മേയ് 25നാണ് പ്രസിദ്ധീകരിക്കുന്നത്.