കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു

 തൊടുപുഴ:  മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. രാ​വി​ലെ 11 ഓ​ടെ ത്രി​വേ​ണി സം​ഗ​മ സ്ഥ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവർ. ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *