ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് വീണ്ടും ആവർത്തിച്ച് ഹൈക്കോടതി

ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് ആവർത്തിച്ച് വീണ്ടും ഹൈക്കോടതി. എന്നു കരുതി നിയന്ത്രണങ്ങൾ പാടില്ല എന്നല്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ പെൺകുട്ടികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

ഭരണഘടനാപരമായ അവകാശം പൗരൻമാർക്ക് ഉറപ്പു വരുത്തുകയാണ് കോടതിയുടെ പരിഗണന. പെൺകുട്ടികൾക്കു ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു പക്ഷെ ആൺകുട്ടികളെക്കാൾ അത്തരം അവകാശം കൂടുതലായി പെൺകുട്ടികൾക്കുണ്ട്. വിവേചനപരമായ നിയന്ത്രണങ്ങൾ പെൺകുട്ടികളുടെ മേൽ ചുമത്താനാവില്ല എന്നും കോടതി വ്യക്തമാക്കി.

സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രാത്രി 9.30നു ശേഷം പ്രവേശനം അനുവദിക്കുന്ന പുതിയ സർക്കാർ ഉത്തരവ് എല്ലാ മെഡിക്കൽ കോളജുകളിലും നടപ്പാക്കാൻ പ്രിൻസിപ്പൽമാർക്കു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ലിംഗഭേദമില്ലാത്തതിനാൽ പുതിയ ഉത്തരവു സ്വാഗതാർഹമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. പുതിയ ഉത്തരവിൽ ലിംഗസമത്വം പാലിച്ചിട്ടുണ്ടെന്നു സംസ്ഥാന വനിത കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *