സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശേരി രാജിവച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് രാജി കൊടുത്തയച്ചെന്ന് ഹക്കീം ഫൈസി പ്രതികരിച്ചു. സമസ്തയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു ഹക്കീം ഫൈസിയുടെ രാജി. രാജി നല്‍കിയെന്ന് രാവിലെ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൂര്‍ണ സമ്മതത്തോടെയല്ല രാജി വയ്ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെയാണ് രാജി ആവശ്യപ്പെട്ടത്. സമസ്തയിലെ ചിലര്‍ അനവസരത്തില്‍ പ്രശ്നം സൃഷ്ടിക്കുകയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സേവനമായാണ് കണ്ടത്. സാദിഖലി ശിഹാബ് തങ്ങള്‍ വലിയ സമ്മര്‍ദത്തില്‍ ആണെന്നും ഹക്കീം ഫൈസി ആദൃശേരി പ്രതികരിച്ചു.