സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി(106) അന്തരിച്ചു. 14-ാം ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിയോ​ഗം. നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റിലൂടെയാണ് ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്ന സമയവും ശ്യം സരൺ നേ​ഗിക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുപ്പത്തിനാലാമത്തെ സമ്മദിതാന അവകാശം വിനിയോ​ഗിച്ചതിന് ശേഷമാണ് നേ​ഗി വിടവാങ്ങിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോ​ഗിക തെരഞ്ഞെടുപ്പ് അംബാസിഡറായിരുന്നു നേ​ഗി. ഔ​ദ്യോ​ഗിക ബഹുമതികൾ നൽകിയാകും സംസ്കാര ചടങ്ങുകൾ നടക്കുക. 1951 ൽ ഇന്ത്യ പൊതു തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ നേ​ഗിയാണ് രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *