സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച റിട്ട. എസ്.പി. പാല്‍ക്കുളങ്ങര ഭാവനയില്‍ പി.എം.ഹരിദാസ് (83) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1984-ല്‍ ഹരിദാസ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആയിരിക്കേയാണ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്.
ജനുവരി 22-ന് കൊല്ലകടവ് പാലത്തിനടുത്ത് കുന്നം എന്ന സ്ഥലത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ട കാറിന്റെ ഡ്രൈവിങ് സീറ്റിലെ മൃതദേഹം കാറുടമ സുകുമാരക്കുറുപ്പിേന്റതാണെന്ന് എല്ലാവരും വിശ്വസിച്ചപ്പോഴും ഹരിദാസിനു തോന്നിയ സംശയങ്ങളാണ് കേസില്‍ വഴിത്തിരിവായത്. താനാണ് മരിച്ചതെന്നു വരുത്തിത്തീര്‍ത്ത് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്തതാണ് സംഭവമെന്നും യഥാര്‍ഥത്തില്‍ ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയാണ് കൊല്ലപ്പെട്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കൊല്ലം, കോട്ടയം, വടകര, തിരൂര്‍ എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പി.യായിരുന്നു.