വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദം; ഒ​ടു​വി​ൽ നി​ഖി​ൽ തോ​മ​സി​നെ കൈ​വിട്ട്​ എ​സ്എ​ഫ്ഐ

വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദം; ഒ​ടു​വി​ൽ നി​ഖി​ൽ തോ​മ​സി​നെ കൈ​വിട്ട്​ എ​സ്എ​ഫ്ഐ

സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അ​ഗ​ത്വ​ത്തി​ൽ​നി​ന്നും നി​ഖി​ലി​നെ പു​റ​ത്താ​ക്കി​യ​താ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന ഘ​ട​കം വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ് നി​ഖി​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ൾ നി​ഖി​ൽ പൂ​ർ​ണ​മാ​യും സം​ഘ​ട​ന​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. മാ​ഫി​യ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ​ത്. മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും പാ​ഠ​മാ​കാ​ൻ നി​ഖി​ലി​നെ പു​റ​ത്താ​ക്കു​ക​യാ​ണെ​ന്നും.

ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പം ഉ​യ​ർ​ന്നു​വ​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ സം​ഘ​ട​ന​യു​ടെ മു​ഴു​വ​ൻ ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്നും അ​ദ്ദേ​ഹ​ത്തെ മാ​റ്റി നി​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഘ​ട​ന​യെ പൂ​ർ​ണ​മാ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ദ്ദേ​ഹം വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. അ​ദ്ദേ​ഹം ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​നെ സം​ബ​ന്ധി​ച്ചു മാ​ത്ര​മാ​ണ് എ​ന്തെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നു​ള്ള സാ​ധ്യ​ത എ​സ്എ​ഫ്ഐ​ക്ക് മു​മ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് പ​രി​ശോ​ധി​ച്ച സ​മ​യ​ത്ത് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​റി​ജി​ന​ലാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ലിം​ഗ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ റെ​ഗു​ല​റാ​യി കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ഖി​ൽ തോ​മ​സി​ന് എ​ങ്ങ​നെ സാ​ധി​ച്ചു എ​ന്ന ആ​ശ​ങ്ക എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ഉ​ണ്ടാ​യി​രു​ന്നു.​ അ​ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വച്ച​തു​മാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ലിം​ഗ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​വ​രാ​വ​കാ​ശം ന​ൽ​കു​ക മാ​ത്ര​മാ​യി​രു​ന്നു എ​സ്എ​ഫ്ഐ​യു​ടെ മു​ൻ​പി​ലു​ള്ള മാ​ർ​ഗം. ഇ​തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വി​ശ​ദീ​ക​രി​ച്ച​താ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​കാ​രം നി​ഖി​ൽ തോ​മ​സ് ക​ലിം​ഗ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി ആ​യി​രു​ന്നി​ല്ല എ​ന്നാ​ണ് മ​ന​സിലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള പ​ല യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ​യും പേ​രി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മിച്ച് ന​ൽ​കു​ന്ന ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത് രാ​ജ്യ​മാ​കെ പ​ട​ർ​ന്ന് കി​ട​ക്കു​ന്ന മാ​ഫി​യാ സം​ഘ​മാ​ണ്.​ ഇ​ത്ത​രം മാ​ഫി​യാ സം​ഘ​ത്തിന്‍റെ സ​ഹാ​യ​ത്തോ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന ഒ​ട്ട​നേ​കം ചെ​റു​പ്പ​ക്കാ​രി​ൽ ഒ​രാ​ളാ​യി നി​ഖി​ൽ തോ​മ​സും മാ​റി എ​ന്നു വേ​ണം മ​ന​സി​ലാ​ക്കാ​ൻ. ഒ​രി​ക്ക​ലും ഒ​രു എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ഖി​ൽ തോ​മ​സ് ചെ​യ്ത​ത്. അ​തി​നാ​ൽ എ​സ്എ​ഫ്ഐയു​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും പാ​ഠ​മാ​കു​ന്ന രീ​തി​യി​ൽ നി​ഖി​ൽ തോ​മ​സി​നെ സംഘടനയുടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​അ​നു​ശ്രീ, സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *