കൊച്ചി: വ്യാജരേഖാ വിവാദത്തില്‍ കെ.വിദ്യയെ പൂര്‍ണമായി തള്ളി എസ്എഫ്ഐ. വിദ്യയുടെ ക്രമക്കേടുകള്‍ എസ്എഫ്ഐയില്‍ കൊണ്ടുവന്ന് കെട്ടേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു.വ്യാജരേഖയില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം ചിലര്‍ പ്രചരിപ്പിച്ചു. ഇതിന് തെളിവുണ്ടെന്ന് പറയുന്ന കെഎസ്യു നേതാക്കള്‍ തെളിവ് പുറത്തുവിടാത്തതെന്താണെന്നും ആര്‍ഷോ ചോദിച്ചു.
വ്യാജ രേഖ വിഷയത്തിൽ വളരെ കൃത്യമായി എസ് എഫ് ഐ നിലപാട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജ രേഖ എസ് എഫ് ഐയുടെ മേൽ കെട്ടിവയ്ക്കണ്ട .തനിക്കെതിരെ നടന്ന ഗൂഢാലോചന പുറത്തുവരാനുണ്ടെന്നും ആര്‍ഷോ പറഞ്ഞു. “എന്റെ പേര് പലവട്ടം വ്യാജ രേഖ സംഭവത്തിൽ പലരും പറഞ്ഞിട്ടുണ്ട്. തെളിവുണ്ടെന്ന് പറയുന്നതല്ലാതെ കൃത്യമായ തെളിവ് ആരും പുറത്തുവിട്ടിട്ടില്ല. കെ എസ് യു സംസ്ഥാന പ്രസിഡന്റ് തെളിവുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ട് എവിടെ ? നിങ്ങൾ അവരോട് പോയി ചോദിക്ക്. എന്റെ ഭാഗത്ത് തെറ്റില്ലയെന്ന് കണ്ടാൽ അവർ മാപ്പ് പറയാം എന്ന് പറഞ്ഞിട്ട് എവിടെ?. ആരോപണം ഉന്നയിക്കുന്നവരുടെ കെെയിൽ തെളിവ് ഉണ്ടെങ്കിൽ അത് പുറത്ത് വിടുക. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഒരു സംഘടനയെ തകർക്കാൻ ശ്രമിക്കേണ്ട. അത് തകരില്ല.” – പി എം ആർഷോ പറഞ്ഞു