വിവാദ പ്രസ്താവനകളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. സുധാകരന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരായി തനിക്ക് പരാതി ലഭിച്ചിട്ടില്ല. യുഡിഎഫ് ഘടകകക്ഷികളുമായി സംസാരിക്കും. ഭാവിയില്‍ ഇത്തരം പ്രസ്താവന ഉണ്ടാകില്ലെന്ന് കെ സുധാകരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞതോടെ അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. കെ സുധാകരന്‍റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ആശങ്ക സ്വാഭാവികമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഘടകകക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും. വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം അത്താഴമുണ്ട ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.