വിഴിഞ്ഞം സമരത്തിൽ അനുനയ നീക്കം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുനയത്തിന് ഊർജിത നീക്കം. വിഴിഞ്ഞം സമരസമിതിയുമായി സർക്കാരിന്‍റെ ചർച്ചയ്ക്ക് സാധ്യതകൾ തെളിയുന്നു. സമരസമിതി‍യുമായി വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്നു വൈകിട്ട് 5ന് മന്ത്രിസഭാ ഉപസമിതി യോഗം ചേരും. 

അതിനിടെ മന്ത്രി ആന്‍റണി രാജു, കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ കണ്ടു. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസമുണ്ടായ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ കണ്ടിരുന്നു. 

അര മണിക്കൂറോളം ആർച്ച് ബിഷപ് ഹൗസിൽ ഇരുവരും ചർച്ച നടത്തി. വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെ‍രേരയും പങ്കെടുത്തു. ലത്തീൻ സഭയും നിലപാടിൽ അയവു വരുത്തി. വിഴിഞ്ഞം തുറമുഖ നിർമാണം സ്ഥിരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടി‍ട്ടില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ സഭയുടെ പള്ളികളിൽ വായിച്ചു. സമര‍സമിതിയെയും അതിരൂപതാ നേതൃത്വത്തെയും പങ്കെടുപ്പിച്ച് സർക്കാർ വിശദമായ ചർച്ചയ്ക്ക് ഒരുങ്ങുകയാണെന്നാണു സൂചന

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *