വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്നും സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.
കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കണം. സമരം പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണിയാവുകയോ ചെയ്യരുതെന്നും പറഞ്ഞു.
സമരം അക്രമാസക്തമാകുന്നെന്നും തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തടസപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ വിഴിഞ്ഞത്ത് സമരക്കാര്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. തുറമുഖ നിര്‍മ്മാണ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ കടലിലേക്കെറിഞ്ഞു.