വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുലർച്ചെ മീനങ്ങാടി യൂക്കാലിക്കവലയിൽ കടുവ രണ്ട് ആടുകളെ കൊന്നു. ഒന്നിനെ ഗുരുതരമായി പരുക്കേൽപ്പിച്ചു. മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്.
മീനങ്ങാടി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. പുലർച്ചെയാണ് നടുപ്പറമ്പത്ത് രാഘവന്‍റെ ആടുകളെയാണ് കടുവ പിടിച്ചത്. രണ്ട് ആടുകൾ ചത്തു. ഒന്നിന് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തി. പ്രദേശവാസികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.