പ്രഥമ വനിത ഐപിഎല്ലിലേക്ക് മലയാളി ഓൾ റൗണ്ടർ മിന്നു മണിയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. പ്രഥമ വനിത ഐപിഎല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമാണ് മിന്നു. ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി നടത്തുന്ന മികച്ച പ്രകടനകളാണ് ഐപിഎല്ലിലേക്ക് താരത്തെ എത്തിച്ചത്. പത്ത് ലക്ഷം രൂപ അടിസ്ഥാനവിലയുള്ള താരത്തെ മുപ്പത് ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആയിരുന്നു താരത്തിന് വേണ്ടി ലേലത്തിൽ ഉണ്ടായിരുന്ന മറ്റൊരു താരം.
വയനാട് എടപ്പാടി സ്വദേശിയാണ് മിന്നു മണി. സമീപപ്രദേശങ്ങളിൽ ക്രിക്കറ്റ് കളിച്ചു നടന്ന മിന്നുവിന്റെ ജീവിതരഹത്തിൽ വഴിത്തിരിവ് ഉണ്ടായത് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്നതോടെയാണ്. അവിടെ നിന്ന് കേരള ടീമിലും ഇന്ത്യയുടെ എ ടീമിലും താരം സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ എ ടീമിൻെറ ഭാഗമായി മിന്നു ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യൻ കപ്പിലും പങ്കെടുത്തിട്ടുണ്ട്.