“ലോകത്തിനു മുന്നിൽ ഇന്ത്യയെ പ്രദർശിപ്പിക്കാനുള്ള അവസരമായി ജി20 യെ കാണണം”- പ്രധാനമന്ത്രി

ഇത്തവണത്തെ ജി20 ഉച്ചകോടിയ്ക്ക് ഇന്ത്യ അധ്യക്ഷം വഹിക്കുമ്പോള്‍ വെറുമൊരു നയതന്ത്ര പരിപാടിയായി മാത്രം അതിനെ കാണാതെ, ഇന്ത്യയെ ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി കണക്കാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റിലെ ശീതകാലസമ്മേളനത്തിന്‍റെ തുടക്കത്തില്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്‍റെ കഴിവുകളും കാര്യക്ഷമതയുമെല്ലാം ലോകത്തിനുമുന്നില്‍ കാട്ടിക്കൊടുക്കാന്‍ എല്ലാ പാര്‍ട്ടി നേതാക്കന്മാരും ഫ്‌ളോര്‍ നേതാക്കന്മാരും ഒന്നിച്ച് മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന സമയത്ത് വെറുമൊരു നയതന്ത്രപരിപാടിയായി മാത്രം ജി20 യെകാണാതെ നമ്മുടെ രാജ്യത്തിന്‍റെ കഴിവുകളും മഹിമയും ലോകത്തിനുമുമ്പില്‍ വെളിപ്പടുത്താനുള്ള മികച്ച അവസരം കൂടിയായി ഇതിനെ കണക്കാക്കണണം. നമ്മുടെ ജനാധിപത്യത്തിന്‍റെ ശക്തിയും വൈവിധ്യവും വിശാലതയുമെല്ലാം ഇതിലൂടെ ലോകത്തെ അറിയിക്കാന്‍ എന്നാവരും ഒന്നിച്ചുനിക്കണമെന്നും മോദി പാര്‍ലമെന്‍റിൽ പറഞ്ഞു. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഒന്നിച്ചുനില്‍ക്കുമെന്നുള്ള പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു

അതുപോലെ, പാര്‍ലമെന്‍റിൽ പ്രവര്‍ത്തനക്ഷമമായ ഒരു സഭയുണ്ടാക്കിയെടുക്കാന്‍ എല്ലാ കക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു. ചെറുപ്പക്കാരായ എം.പി.മാരെല്ലാം പാര്‍ലമെന്‍റിനുള്ളിൽ ഫലപ്രദമായ സംവാദങ്ങളും ചര്‍ച്ചകളും ആഗ്രഹിക്കുന്നുവെന്നും സഭയ്ക്കുള്ളില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നത് താത്പര്യപ്പെടുന്നില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തനിക്ക് ധാരാളം യുവ എംപിമാരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്‍റിനുള്ളിലുള്ള നടപടിക്രമങ്ങള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക അവര്‍ പങ്കുവെച്ചു. പാര്‍ലമെന്‍റിലെ ചര്‍ച്ചകളിലും സംവാദങ്ങളിലും നിയമനിര്‍മാണപ്രക്രിയകളിലും സജീവമായി പങ്കെടുക്കാന്‍ തങ്ങള്‍ തല്‍പരരാണെന്നും അവര്‍ അറിയിച്ചു. ഇതിനായി ഈ ചെറുപ്പക്കാരെ പിന്തുണയ്ക്കാന്‍ പാര്‍ടിവ്യത്യാസമില്ലാതെ മുതിര്‍ന്ന നേതാക്കളെല്ലാം മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *