സീതാറാം യെച്ചൂരി സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ആർഎസ്എസ് അജണ്ടയെ നേരിടുന്നതിൽ ദേശീയ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പല സമയത്തും കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിൽ ഭിന്നത ഉണ്ടെങ്കിലും ബിജെപിയെ നേരിടുന്ന കാര്യത്തിൽ ഭിന്നതയില്ലെന്നും ജയറാം രമേശ് പറഞ്ഞു.
യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നാണ് ആർഎസ്പി ദേശീയ സമ്മേളനവേദിയിൽ ജയറാം രമേശ് അഭിപ്രായപ്പെട്ടത്. കോൺഗ്രസിനെ സ്വാധീനിക്കാൻ യെച്ചൂരിക്കും രാജയ്ക്കും ഇന്ന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രിയമായും വിഭജിക്കുകയാണെന്നു ജയറാം രമേശ് കുറ്റപ്പെടുത്തി.