മോർബി ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ

ഗുജറാത്തിയിലെ മോർബി പാലം തകർന്ന് നിരവധി പേർ മരിച്ച ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ. ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. പാലം തുറക്കാൻ പാടില്ലായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തിൽ 130 പേരാണ് മരിച്ചത്.

തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയെ ഗുജറാത്ത് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തൂക്കുപാലത്തിന്‍റെ പുനർനിർമ്മാണത്തിന് കരാർ നൽകിയത് ശരിയായ രീതിയിലല്ല. പാലത്തിന്‍റെ അറ്റകുറ്റപ്പണിക്ക് എന്താണ് ടെണ്ടർ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചിരുന്നു.

തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയാണ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കരാർ 2017 ന് ശേഷവും പുതുക്കാതിരുന്നിട്ടും വീണ്ടും എന്ത് അടിസ്ഥാനത്തിലായിരുന്നു പാലത്തിന്‍റെ പുനർനിർമ്മാണത്തിന് കമ്പനി മേൽനോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.

അപകടം ഉണ്ടായപ്പോൾ മിന്നൽ വേഗതയിൽ പ്രവർത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ചു. സംഭവത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ഇനിയും കുറ്റക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *