മി​നി കൂ​പ്പ​ർ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട പി.​കെ. അ​നി​ൽ​കു​മാ​റി​നെ സിപിഎം പുറത്താക്കി: ശ്രീനിജനെതിരെയും നടപടി

മി​നി കൂ​പ്പ​ർ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട പി.​കെ. അ​നി​ൽ​കു​മാ​റി​നെ സിപിഎം പുറത്താക്കി: ശ്രീനിജനെതിരെയും നടപടി

മി​നി കൂ​പ്പ​ർ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട പി.​കെ. അ​നി​ൽ​കു​മാ​റി​ന്‍റെ സിപിഎം അംഗത്വം റ​ദ്ദാ​ക്കി. അ​നി​ൽ​കു​മാ​റി​നെ സി​ഐ​ടി​യു സം​ഘ​ട​നാ​ച്ചു​മ​ത​ല​യി​ൽ​നി​ന്നും നീ​ക്കി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്. പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ​നി​ന്നു പു​റത്തായി . ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു​മാ​ണ് ശ്രീ​നി​ജ​നെ പു​റ​ത്താ​ക്കു​ന്ന​ത്. എം​എ​ൽ​എ സ്ഥാ​ന​ത്തി​നൊ​പ്പം മ​റ്റ് ഭാ​ര​വാ​ഹി​ത്വം വേ​ണ്ടെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് ശ്രീ​നി​ജ​ന്‍റെ പദവി തെറിക്കുന്നത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ള്‍ ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ക്കു​ന്ന സ്കൂ​ളി​ന്‍റെ ഗേ​റ്റ് ശ്രീ​നി​ജ​ൻ പൂ​ട്ടി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. സെ​ല​ക്ഷ​ന്‍ ട്ര​യ​ൽ​സ് ന​ട​ക്കേ​ണ്ട കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ർ സ്കൂ​ളി​ന്‍റെ ഗേ​റ്റാ​ണ് സ്പോർട്സ് കൗൺസിൽ  പൂ​ട്ടി​യ​ത്. നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പു​ല​ർ​ച്ചെ മു​ത​ൽ ഗേ​റ്റി​ന് മു​ന്നി​ല്‍ സെ​ല​ക്ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി കാ​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​ണ് ത​ട​സ​വു​മാ​യി ശ്രീ​നി​ജന്റെ നിർദേശപ്രകാരം ഗേ​റ്റ് പൂ​ട്ടി​യ​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *