മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തിന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. വെളൂരിൽ ഗിരീഷ് വി.ജിയെയാണ് കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി ഒന്ന് – ജഡ്ജി കെ.എസ് സുജിത്ത് ശിക്ഷിച്ചത്.
2018 ലാണ് കേസിനസ്പദമായ സംഭവം നടന്നത്. ഇതേ കേസിൽ നേരത്തെ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ആജീവനാന്ത തടവ് വിധിച്ചിരുന്നു.