പൃഥ്വിരാജിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ കൊടുക്കരുത്: മറുനാടൻ മലയാളിക്ക് കോടതി വിലക്ക്

പൃഥ്വിരാജിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ കൊടുക്കരുത്: മറുനാടൻ മലയാളിക്ക് കോടതി വിലക്ക്

ന​ട​ന്‍ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ക്കരുതെന്ന് മറുനാടൻ മലയാളി ഓൺലൈന് കോടതി വിലക്ക്. അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ 10 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തിയുടെ ഇ​ടക്കാ​ല ഉ​ത്ത​ര​വ്.

എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ആ​ദാ​യ​നി​കു​തി വ​കു​പ്പും ന​ട​നെ​തി​രെ ന​ട​പ​ടി ആ​രം​ഭി​ച്ചെ​ന്നും ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യ മാ​ഫി​യ, മ​ല​യാ​ള സി​നി​മാ വ്യ​വ​സാ യ​ത്തി​ല്‍ ക​ള്ള​പ്പ​ണം മു​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണു ന​ട​ന്‍ സി​നി​മ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തെ​ന്നും മറുനാടൻ മലയാളി വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ല്‍​കി​യ കേ​സി​ലാ​ണ് ചാ​ന​ലി​ന്‍റെ മാ​നേ​ജിം​ഗ് ചീ​ഫ് എ​ഡി​റ്റ​റോ​ട് പൃ​ഥി​രാ​ജി​നെ​തി​രേ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  മറുനാടൻ മലയാളി ആ​ദ്യ ര​ണ്ടു വീ​ഡി​യോ​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ, ആ​രോ​പ​ണം നി​ഷേ​ധി​ച്ച് താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ത​നി​ക്കെ​തി​രെ പ്ര​ച​രി​ക്കു​ന്ന അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ജി​എ​സ്ടി വ​കു​പ്പ് ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ള്‍​ക്കു താ​രം പി​ഴ അ​ട​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വീ​ഡി​യോ  മറുനാടൻ മലയാളി പ്ര​സി​ദ്ധീ​ക​രി​ച്ചു.എ​ളു​പ്പ​ത്തി​ല്‍ പ​രി​ശോ​ധി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ തെ​ളി​വു​ക​ളൊ​ന്നും ന​ല്‍​കാ​തെ​യാ​ണ് ത​നി​ക്കെ​തി​രേ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ചാ​ന​ല്‍ ഉ​ന്ന​യി​ക്കു​ന്ന​തെന്നാ​ണു താ​രം വാ​ദി​ച്ച​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *