പീഡനക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരൻ

ലൈംഗിക പീഡനക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ആശാറാം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പത്തു വർഷം മുൻപുള്ള കേസിലാണ് വിധി.

അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ വെച്ച് തുടർച്ചയായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2013 ലാണ് സൂറത്ത് സ്വദേശിയായ യുവതി പരാതി നൽകിയത്. 2001 മുതൽ 2006 വരെ പീഡിപ്പിച്ചെന്നാണ് പരാതി.

നിലവിൽ മറ്റൊരു പീഡനക്കേസിൽ ജോധ്പൂർ ജയിലിൽ കഴിയുകയാണ് ആശാറാം ബാപ്പു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *