പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ വലതുപക്ഷശ്രമം; പി. ജയരാജന്‍

കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെതിരേ പ്രതികരണവുമായി പി. ജയരാജൻ. പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുത്താനാണ് വലതുപക്ഷശ്രമമെന്നും പാർട്ടിപ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും പി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ജയരാജ വിഷയം പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂർ കപ്പക്കടവിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് നീക്കം ചെയ്യാൻ പാർട്ടിപ്രവർത്തകരോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കണ്ണൂർ കപ്പക്കടവിൽ എന്‍റെ ഫോട്ടോയുള്ള ഒരു ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷശ്രമം. അതിനുവേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ലക്സ് ബോർഡ്‌ ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ‌ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *