സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം.
കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്കൻ അൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം ശനിയാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമാകും. പിന്നീട് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് ചുഴലിക്കാറ്റായി മാറും.