പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.
രണ്ടുവരികളില്‍ വിധി പറഞ്ഞുകൊണ്ടായിരുന്നു പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ദിനേശ് മേനോന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു. തുടര്‍ന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പേഴ്‌സണല്‍ സ്റ്റാഫുകൾക്ക് പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേഡര്‍ സ്‌ട്രെങ്ത് വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ല എന്നും കോടതി വ്യക്തമാക്കി. ഗവര്‍ണറും നേരത്തെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമന കാര്യത്തില്‍ ഇടപെടുമെന്ന് പറഞ്ഞിരുന്നു.