തെക്കു കിഴക്കേ ഇന്ത്യയിൽ നാളെയോടെ തുലാവർഷം എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ ഞായറും തിങ്കളും കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള,കർണാടക,ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.