തകർത്തുവാരി കാന്താര; 200 കോടിയിലേക്ക്

കാടിന്‍റെയും മനുഷ്യന്‍റെയും പ്രതികാരത്തിന്‍റെയും കഥ പറഞ്ഞ് പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമ മറ്റൊരു നേട്ടത്തിലേക്ക് കൂടി. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ സിനിമയടെ വരുമാനം 200 കോടിയിലേക്ക് കടന്നു. കർണാടകയിൽ നിന്ന് മാത്രം 100 കോടിയിലേറെ വരുമാനം നേടി.

2022ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ കന്നട ചിത്രമായിരിക്കുകയാണ് കാന്താര. യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 2 വാണ് ഈ പട്ടികയില്‍ ആദ്യ സ്ഥാനത്ത്. കൂടാതെ കന്നട സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ ചിത്രം എന്ന റെക്കോഡും കാന്താര സ്വന്തമാക്കി. സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയതോടെയാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിയത്.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രം തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമത്തിലെ ദൈവനര്‍ത്തക വിശ്വാസത്തിന്‍റെ കഥയാണ് പറയുന്നത്. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടിയ്‌ക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *