ഡിജെ പാർട്ടികളിൽ നടക്കുന്നത് അഴിഞ്ഞാട്ടം, പി. സതീദേവി

കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. രാത്രികാലങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും മദ്യപിച്ചിരുന്നു എന്നതുകൊണ്ട് സ്ത്രീകൾക്കെതിരെ അക്രമം നടത്താൻ പാടില്ലെന്നും അവർ പറഞ്ഞു. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നോ എന്ന കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. കേസിൽ പൊലീസ് കൃത്യമായ ഇടപെടലാണ് നടത്തിയത്.

സ്ത്രീകൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല എന്നത് വലിയ പ്രശ്നമാണ്. തിരക്കേറിയ പ്രദേശത്ത് പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നത് കേരളത്തിന് നല്ലതല്ല. പൊലീസ് സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്‍റെ പരിഹാര മാർഗം. തിരക്കേറിയ നഗരങ്ങളിൽ സിസിടിവി കാമറ സ്ഥാപിക്കും. ഡിജെ പാർട്ടികൾ അഴിഞ്ഞാട്ടം നടക്കുന്ന രൂപത്തിലേക്ക് മാറുന്നുത് അപകടകരമാണ്. സ്ത്രീയോടുള്ള പൊതു സമൂഹത്തിൻ്റെ സമീപനമാണ് മാറേണ്ടതെന്നും പി. സതീദേവി വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *