ജിയോ സിനിമയില്‍ ലോകകപ്പ് കാണാനാകുന്നില്ലെ, എങ്കില്‍ ഈ വഴി പരീക്ഷിക്കു

ഖത്തറിലെ ലോകകപ്പ് ആവേശം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലും ജിയോ സിനിമയുമാണ് ഇന്ത്യന്‍ ആരാധകരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ലോകകപ്പിന് കിക്കോഫ് ആയതുമുതല്‍ ജിയോ സിനിമയിലൂടെയുള്ള ലൈവ് സ്ട്രീമിംഗിലെ മെല്ലെപ്പോക്കും ബഫറിംഗുമെല്ലാം ആരാധകരെ നിരാശരാക്കുകയാണ്. ആദ്യദിനത്തിലെ പോരായ്മകള്‍ പരിഹരിച്ചെങ്കിലും ഇപ്പോഴും ജിയോ സിനിമയിലൂടെ ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് കാണുന്നവര്‍ പൂര്‍ണ തൃപ്തരല്ല, സ്ട്രീമിംഗിലെ പ്രശ്നങ്ങള്‍ക്ക് ജിയോ സിനിമ തന്നെ നേരിട്ട് പ്രേക്ഷകരോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഇതോടെ ജിയോ സിനമയിലല്ലാതെ മറ്റേതൊക്കെ പ്ലാറ്റ്ഫോമില്‍ ലോകകപ്പ് മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് കാണാനാകുമെന്ന അന്വേഷണത്തിലാണ് ആരാധകര്‍. ടെലിവിഷനില്‍ നെറ്റ്‌വര്‍ക്ക് 18 ചാനലിലാണ് മത്സരങ്ങളുടെ തത്സമയ സംപ്രഷണം.

ജിയോ ടിവി

ജിയോയുടെ മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ടിവിയിലൂടെയും ലോകകപ്പ് മത്സരങ്ങള്‍ ആരാധകര്‍ക്ക് സ്ട്രീം ചെയ്ത് കാണാനാകും. എന്നാല്‍ ഇതിനായി ജിയോ സിം വേണം. രജിസ്റ്റേര്‍ഡ് ജിയോ നമ്പര്‍ വഴി ലോഗിന്‍ ചെയ്ത് ജിയോ ടിവിയിലെ ലൈവ് ചാനല്‍ സെക്ഷനില്‍ നിന്ന് സ്പോര്‍ട്സ് 18 ചാനല്‍ തെരഞ്ഞെടുത്താല്‍ ആരാധകര്‍ക്ക് ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീം കാണാനാകും.

വിഐ ആപ്പ്, മൂവീസ്, ടിവി

ജിയോ ഉപയോക്താക്കള്‍ക്ക് മാത്രമല്ല വൊഡാഫോണ്‍-ഐഡിയ(വിഐ) ഉപയോക്താക്കള്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ ലൈവ് സ്ട്രീം കാണാനാകും. ഇതിനായി മൈ വിഐ ആപ്പില്‍ നിന്നോ വിഐ മൂവീസില്‍ നിന്നോ വിഐ ടിവി ആപ്പില്‍ നിന്നോ രജിസ്റ്റര്‍ ചെയ്ത വിഐ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് മത്സരങ്ങള്‍ കാണാനാകും.

ടാറ്റാ പ്ലേ വെബ്, ടാറ്റാ പ്ലേ ആപ്പ്

ടാറ്റാ പ്ലേ(മുമ്പ് ടാറ്റാ സ്കൈ) ഉപയോക്താക്കള്‍ക്ക് വെബ്ബിലൂടെയും((watch.tataplay.com) ടാറ്റാ പ്ലേ ആപ്പിലൂടെയും പ്രേക്ഷകര്‍ക്ക് സ്പോര്‍ട്സ് 18 ചാനലില്‍ ലൈവ് സ്ട്രീമിംഗ് കാണാനാകും.

ടിവിയിലും ലാപ്‌ടോപിലും ലോകകപ്പ് കാണാനാകുമോ

ജിയോ ടിവി ബ്രൗസറിലൂടെ നിങ്ങള്‍ക്ക് ടിവിയിലും ലാപ്‌ടോപിലും ലോകകപ്പ് മത്സരങ്ങള്‍ കാണാനകും. സാംസങിന്‍റെ ടിസെന്‍ ഒഎസ് 2.4ന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ടിവികളില്‍ ജിയോ സിനിമ ആപ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 7 വേര്‍ഷന് മുകളിലുള്ള ടിവികളില്‍ ജിയോ സിനിമ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലോകകപ്പ് കാണാനാകും. ഫയര്‍ ടിവിയില്‍ 6ന് മകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള സെറ്റുകളിലും ആപ്പിള്‍ ടിവിയില്‍ 10ന് മുകളില്‍ ഒഎസ് ഉള്ളവയിലും മത്സരങ്ങള്‍ കാണാനാകും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *