ചൈനീസ് മുൻ പ്രസിഡന്‍റ് ജിയാങ് സെമിൻ അന്തരിച്ചു

മുന്‍ ചൈനീസ് പ്രസിഡന്‍റും ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്‍റെ ജന്മനാടായ ഷാങ്ഹായിയില്‍ വെച്ചായിരുന്നു അന്ത്യം. രക്താര്‍ബുദ ബാധിതനായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

1989-ലെ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജിയാങ് ചൈനയുടെ പ്രസിഡന്‍റായി അധികാരത്തിലെത്തുന്നത്. ഈ സംഭവം ചൈനയെ അന്താരാഷ്ട്രതലത്തില്‍ തന്നെ ഒറ്റപ്പെടുത്തിയിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ യാഥാസ്ഥികരും പരിഷ്‌കര്‍ത്താക്കളും തമ്മില്‍ കടുത്ത അധികാര പോരാട്ടം നടന്ന സമയത്താണ് അന്ന് ബ്യൂറോക്രാറ്റായി വളര്‍ന്നുവന്ന ജിയാങിനെ രാജ്യത്തിന്‍റെ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്. 1993 മുതല്‍ 2003 വരെയുള്ള 10 കൊല്ലങ്ങളിലാണ് ജിയാങ് ചൈനയുടെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചത്.

ചൈനയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന നേതാവാണ് അദ്ദേഹം. ചൈന അതിവേഗ വളര്‍ച്ചയും പുരോഗതിയും കൈവരിച്ചത് ജിയാങിന്‍റെ ഭരണകാലത്താണ്.

1997ല്‍ ഹോങ്കോംഗ് സാമാധാന പരമായി കൈമാറ്റം ചെയ്തതില്‍ നിര്‍ണായക പങ്കാണ് ജിയാങ് സെമിന്‍ വഹിച്ചത്. ലോക വ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ കടന്നുവരവിനും ജിയാങ് സെമിന് കാരണമായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *