ചതിയുടെ പത്മവ്യൂഹം; സ്വപ്നയുടെ വെളിപ്പെടുത്തലുകൾ

ഒരു ആത്മകഥയിലൂടെ സ്വപ്ന സുരേഷ് രാഷ്ട്രീയ കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയത് ഇത് വരെ പറയാൻ മടിച്ച പല കാര്യങ്ങളുമാണ്. ശിവശങ്കറുമായി കല്യാണം കഴിഞ്ഞതും മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും തന്നെ മറയാക്കി നടത്തിയ കാട്ടിക്കൂട്ടലുകളുമാണ് ആത്മകഥയിലുള്ളത്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിൽ പലതും സ്വപ്ന പറയാതെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിനും ഒരു വ്യക്തത വന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് സ്വപ്ന നൽകിയ അഭിമുഖത്തിലൂടെ ഗുരുതരമായ ആരോപണങ്ങളാണ് സിപിഎം നേതാക്കൾക്കെതിരെ ഉന്നയിക്കുന്നത്.


വെള്ളിയാഴ്ച വൈകീട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ലേഖകൻ എൻ.കെ.ഷിജു സ്വപ്നയുമായി നടത്തിയ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. സ്വർണക്കടത്ത് കേസ് തുടങ്ങിയ അന്ന് മുതൽ സ്വപ്ന പലതരത്തിലുള്ള ആരോപണങ്ങളുമായി എത്തുന്നുണ്ടെങ്കിലും അതിൽ പലതിലും തെളിവുകളില്ലെന്ന് പറഞ്ഞ് രാഷ്ട്രീയക്കാർ പോലും ഗൗരവകരമായി എടുത്തിരുന്നില്ല. എന്നാൽ ഇത്തവണ സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും, ശിവശങ്കറിനുമെല്ലാം എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വപ്നയെ കുടുക്കാൻ ശ്രമിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്പേസ് പാർക്കിൽ നിയമനം നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന വ്യക്തമാക്കുന്നത്. മാത്രവുമല്ല, ഇതുവരെ സ്വപ്ന വെളിപ്പെടുത്താത്ത ഗുരുതരമായ ഒരു വിഷയും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

കടകംപള്ളി സുരേന്ദ്രനും, പി.ശ്രീരാമകൃഷ്ണനും, തോമസ് ഐസക്കിനുമെതിരെ ലൈംഗിക ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. ഏറ്റവും വൃത്തികേടായി പെരുമാറിയത് കടകംപള്ളി സുരേന്ദ്രനാണെന്നും അദ്ദേഹം വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണെന്നും പല തവണ മുറിയിലേക്ക് വരാനായി അദ്ദേഹം നിർബന്ധിച്ചു എന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഏഷ്യാനെറ്റ് പുറത്ത് വിട്ടതിന് പിന്നാലെ കടകംപള്ളി സുരേന്ദ്രൻ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ പീഡനപരാതി ഉയർന്നപ്പോൾ ശക്തമായി പ്രതികരിച്ച സിപിഎം നേതാക്കൾ സ്വപ്നയുടെ വെളിപ്പെടുത്തലിനെ എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
എന്തായാലും ആത്മകഥയ്ക്ക് പിന്നാലെ സ്വപ്നയുമായുള്ള അഭിമുഖം നടത്തി ഇതുവരെ അറിയാതിരുന്ന പല കാര്യങ്ങളുമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറംലോകത്തെത്തിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *