കോളേജിൽ വച്ചും ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ പദ്ധതിയിട്ടു

പാറശാല ഷാരോൺ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഗ്രീഷ്മ. കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോൾ ഗുളിക കയ്യിൽ കരുതിയിരുന്നു. ജ്യൂസിൽ കലർത്തി നൽകാനായിരുന്നു നീക്കം. ജ്യൂസ് ചലഞ്ച് ഇതിനായിരുന്നുവെന്നും ഗ്രീഷ്മ മൊഴി നൽകി. നെയ്യൂരിലെ കോളേജിൽ ഗ്രീഷ്മയെ എത്തിച്ച് ഇത് സംബന്ധിച്ച് തെളിവെടുത്തു.

പലതവണ അഭ്യർഥിച്ചിട്ടും തന്‍റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്‍റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ഗ്രീ‌ഷ്‌മ വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടും ഇവ തിരിച്ചു തന്നില്ല. പ്രതിശ്രുത വരന് ഈ ദൃശ്യങ്ങൾ  നൽകുമോയെന്നു പേടിച്ചു. അങ്ങനെയാണു ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും ഗ്രീഷ്‌മ വെളിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ ഗ്രീഷ്‌മ ഒക്‌ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും നേരത്തെ തയാറാക്കി വച്ചിരുന്ന കഷായം നൽകിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മുൻപും ജൂസിൽ പലതവണ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ഗ്രീഷ്‌മ മൊഴി നൽകിയിരുന്നു. ഒക്‌ടോബർ  25നായിരുന്നു ഷാരോണിന്‍റെ മരണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *