തുർക്കിയുടെ യുദ്ധവിമാനങ്ങൾ സിറിയയിലെയും ഇറാഖിലെയും കുർദ് മേഖലകളിൽ ബോംബാക്രമണം നടത്തി. ഈ മാസം 13ന് ഇസ്തംബുൾ നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തിനു തിരിച്ചടിയാണിതെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 6 പേർ കൊല്ലപ്പെടുകയും 80ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു പിന്നിൽ കുർദ് ഭീകരരാണെന്നു തുർക്കി ആരോപിച്ചിരുന്നു.
സിറിയയിലെ ഏഴു കേന്ദ്രങ്ങളിലും ഇറാഖിലെ മൂന്നിടത്തുമാണു എഫ്–16 യുദ്ധവിമാനങ്ങൾ ബോംബിട്ടത്. കുർദിസ്ഥൻ വർക്കേഴ്സ് പാർട്ടി (പികെകെ), സിറിയൻ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് (വൈപിജി) എന്നീ സംഘടനകളുടെ താവളങ്ങളാണ് ആക്രമിച്ചതെന്നും തുർക്കി അറിയിച്ചു.