ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍റെ കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടര്‍ന്ന് അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മുഴുവന്‍ വിമാനങ്ങളും നിലത്തിറക്കിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഇതോടെ വിമാനത്താവളങ്ങളില്‍ തിക്കും തിരക്കും ഉണ്ടായതായും യാത്രക്കാര്‍ ദുരിതത്തിലായെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
വാര്‍ത്താ വിനിമയ സംവിധാനത്തിലാണ് തകരാറുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉപയോഗിക്കുന്ന NOTAM എന്ന സംവിധാനമാണ് തകരാറിലായത് എന്നാണ് വിവരം.