ജൂൺ 21ന് ആണ് രാജ്യാന്തര യോഗ ദിനം ആചരിക്കുന്നത്. രാജ്യാന്തര യോഗ ദിനത്തിൽ ഐക്യരാഷ്ട്ര സംഘടന തലസ്ഥാനത്ത് യോഗ പരിപാടിക്കു നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടെ പ്രാധാന്യം രാജ്യാന്തര തലത്തിൽ പ്രചരിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് ആദ്യമായി പ്രധാനമന്ത്രി ഐക്യരാഷട്ര തലസ്ഥാനത്ത് യോഗ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ ക്ഷണപ്രകാരമാണ് മോദി പരിപാടിയിൽ പങ്കെടുക്കുന്നത്. ഐക്യരാഷ്ട്ര സംഘടനാ തലസ്ഥാനത്ത് നോർത്ത് ലോണിൽ രാവിലെ എട്ട് മുതൽ ഒൻപത് വരെയാണ് പരിപാടി. ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥർ, അംബാസഡർമാർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ വ്യക്തികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 2015 മുതലാണ് രാജ്യന്തര യോഗ ദിനം ആചരിക്കാൻ തുടങ്ങിയത്.