ഏഷ്യാനെറ്റ് ന്യൂസ് സംഘം ജോഷിമഠിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേടിയോടെ കഴിയുകയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠിലുള്ളവർ. വീടുകളിലും പരിസരങ്ങളിലുമെല്ലാം വിള്ളലുകൾ വന്നതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് അവിടെയുള്ളവർ. പല ഭാഗങ്ങളിലിരുന്നും അവരുടെ ആശങ്കയെപറ്റി സംസാരിക്കുമ്പോഴും യഥാർത്ഥത്തിൽ അവിടെയുള്ള ജനങ്ങളുടെ ആശങ്കകളും ആ പ്രദേശത്തിന്‍റെ യഥാർത്ഥ അവസ്ഥയും പലർക്കും മനസ്സിലായിരുന്നില്ല. എന്നാൽ ജോഷിമഠിന്‍റെ യഥാർത്ഥ ചിത്രം കാണിച്ച് തരുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. വിള്ളലുകൾ രൂപപ്പെട്ട സ്ഥലത്തെ ഗ്രൗണ്ട് റിപ്പോർട്ടിങ്ങിലൂടെ ആ ജനതയുടെ ആശങ്കകൾ ലോകത്തെ അറിയിക്കുകയാണവർ.

ഓരോ വീടുകളും വാണിജ്യ സ്ഥാപനങ്ങളും സന്ദർശിച്ച് അവിടുത്തെ നേർചിത്രം കാണിച്ച് തരുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. കിട്ടുന്നതെല്ലാം കയ്യിൽ വാരിക്കൂട്ടി ജോഷിമഠിൽ നിന്ന് കൂട്ടപ്പലായനം ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ വേദനിപ്പിക്കുന്നതാണ്. എവിടെ പോകുമെന്നുപോലും അറിയാതെയാണ് പലരും പലായനം ചെയ്യുന്നത്.

അശാസ്ത്രീയ നിർമാണമാണ് ഈ ഭൗമപ്രതിഭാസത്തിന് കാരണമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. കാലങ്ങളായി ജീവിച്ച സ്ഥലത്ത് ഇത്തൊരത്തിലൊരു ദുരന്തം വരുത്തിവെച്ചതിന് ഭരണകൂടവും ഉത്തരവാദികളാണെന്നാണ് നാട്ടുകാർ പറയുന്നത്.

ജോഷിമഠിൽ നിന്ന് വരുന്ന ഓരോ കാഴ്ചകളും ആശങ്കയുളവാക്കുന്നതാണ്. ഇനി പലായനം മാത്രമാണ് അവർക്ക് മുന്നിലെ പോംവഴി. ആശങ്കയുളവാക്കുന്ന ആ ദൃശ്യങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *