എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂ‍ർ ജാമ്യം

പീഡനപരാതി നൽകിയ യുവതിയെ വക്കീൽ ഓഫിസിൽവച്ചു മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പീഡന പരാതിയിൽ ഇതേ കോടതി ഒക്ടോബർ 20ന് ജാമ്യം അനുവദിച്ചിരുന്നു.

ഈ മാസം 10നും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയോ തതുല്യമായ ജാമ്യക്കാരെയോ ഹാജരാക്കണം. സംസ്ഥാനമോ രാജ്യമോ വിട്ടു പോകരുത്. സാക്ഷിയെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. എൽദോസിനുവേണ്ടി അഡ്വ.കുളത്തൂർ രാഹുൽ ഹാജരായി.

സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *