സംസ്ഥാനത്തെ പൊലീസ് സേനയ്ക്കും എക്സൈസ് വിഭാഗത്തിനും വിരലടയാള ബ്യൂറോയ്ക്കുമായി 130 ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. പൊലിസ് സ്റ്റേഷനുകൾക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗർപ്രിന്റ് ബ്യൂറോയിക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാൻ 1,87,01,820 രൂപ അനുവദിച്ചു. അതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ വാഹനം വാങ്ങാവൂ എന്ന വ്യവസ്ഥയുമുണ്ട്. എക്സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്.