എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്.
സിപിഎം നേതാക്കന്മാര് ഭരണത്തിന്റെ തണലില്‍ പണം സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുകയും ചെയ്യുന്നു; വേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലെ അന്വേഷണം അല്ല, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
റിസോര്‍ട്ടില്‍ പങ്കാളികളാണെന്ന് പറയുന്ന ഇ.പി.ജയരാജന്റെ ഭാര്യക്കും മകനുമുള്ള വരുമാന ഉറവിടം എന്താണെന്ന് അറിയേണ്ടതുണ്ട്. ഭരണത്തിന്റെ തണലില്‍ സമ്പാദിക്കുന്ന പണം കുടുംബക്കാരുടേയും ഇഷ്ടക്കാരുടേയും പേരില്‍ വിവിധയിടങ്ങളില്‍ നിക്ഷേപിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും വി.മുരളീധരന് പറഞ്ഞു.
പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്തി എല്ലാം ഒതുക്കി തീര്‍ക്കുന്ന സമീപനമാണ് സിപിഎം എല്ലാ കാലത്തും സ്വീകരിച്ചുപോരുന്നത്. ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണിത്. സിബിഐ അന്വേഷണം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയോ കോടതിയുടെ ഉത്തരവോ വേണം. സ്വാഭാവികമായി ഇവിടെ ഇ.ഡിയുടെ അന്വേഷണം വരുമെന്നും അതവരുടെ ചുമതലയാണെന്നും മുരളീധരന് വ്യക്തമാക്കി.