ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് വസ്തുത അവഗണിക്കാൻ ആർക്കും അവകാശമില്ല: സുപ്രിം കോടതി

ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന വസ്തുത അവഗണിക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രിം കോടതി. അപേക്ഷകൾ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഓർത്ത് വേണം തയാറാക്കി സമർപ്പിക്കാൻ. ആത്മിയ നേതാവിനെ പരമാത്മാവായ് പ്രഖ്യാപിക്കണം എന്ന ഹർജി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളി കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പ്രതികരണം.

ശ്രീ ശ്രീ താക്കൂർ എന്നറിയപ്പെടുന്ന അനുകുൽചന്ദ്ര ചക്രവർത്തിയെ പരമാത്മാവായ് പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം. മാധ്യമ ശ്രദ്ധകിട്ടാൻ സമർപ്പിക്കുന്ന ഹർജികൾക്ക് കനത്ത് വില നൽകേണ്ടി വരുമെന്ന് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് എം.ആർ.ഷായുടെ അധ്യക്ഷതയിലുള്ള ‍ബെഞ്ചിന്‍റേതായിരുന്നു നടപടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *