ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ സൈബർ ആക്രമണം; അധ്യാപകന്റെ പരാതിയിൽ കേസ്

ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ സൈബർ ആക്രമണം; അധ്യാപകന്റെ പരാതിയിൽ കേസ്

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ തനിക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പരാതിയുമായി മഹാരാജാസ് കോളേജിലെ അധ്യാപകന്‍. കോളേജിലെ ആര്‍ക്കിയോളജി വിഭാഗത്തിന്റെ ചുമതലയുള്ള അധ്യാപകനായ വിനോദകുമാറിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് നേരത്തെ ആര്‍ഷോ നല്‍കിയ പരാതിയില്‍ വിനോദ് കുമാറിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സൈബര്‍ ആക്രമണം ചൂണ്ടിക്കാണിച്ച് വിനോദ് കുമാര്‍ കൊച്ചി കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. പരാതി പിന്നീട് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ഉയരുന്നുവെന്നും തന്നെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *