ആംബുലൻസുകൾക്ക് ജിപിഎസും ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. ആംബുലൻസുകളുടെ നിറം ഏകീകരിക്കാനും മന്ത്രിമാരായ ആന്‍റണി രാജുവിന്‍റെയും വീണാ ജോർജിന്‍റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ആംബുലൻസുകളുടെ ദുരുപയോഗം തടയും. ആരോഗ്യ വകുപ്പിന്‍റെ കീഴിൽ ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് ലൈഫ് കെയർ സപ്പോർട്ട് എന്നിവയിൽ പരിശീലനം നൽകും.
ആംബുലൻസ് സേവനം വിലയിരുത്താൻ ഗതാഗത, ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ഐഎംഎയുടെയും ആംബുലൻസ് മേഖലയുടെയും പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി രൂപീകരിക്കും.