അമൽജ്യോതി കോളേജ് പ്രതിഷേധം; 50 വിദ്യാർത്ഥികൾക്കെതിരെ കേസ്

അമൽജ്യോതി കോളേജ് പ്രതിഷേധം; 50 വിദ്യാർത്ഥികൾക്കെതിരെ കേസ്

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച 50 ഓളം വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ചീഫ് വിപ്പ് എൻ ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്.

ചീഫ് വിപ്പിനെയും ഡിവൈഎസ്പി അനില്‍കുമാര്‍, എസ്‌ഐ കെ വി രാജേഷ് കുമാര്‍ എന്നിവരെ തടഞ്ഞു എന്നതാണ് വിദ്യാർത്ഥികൾക്കെതിരെയുള്ള കേസ്. കേസുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അതേസമയം സ്ഥലം എംഎല്‍എ കൂടിയായ ചീഫ് വിപ്പ് അഭിപ്രായപ്പെട്ടിരുന്നത് വിദ്യാര്‍ത്ഥികള്‍ തന്നെ തടഞ്ഞിട്ടില്ലെന്നാണ്.

വിദ്യാർത്ഥിനിയുടെ മരണത്തിൽ ആരോപണ വിധേയനായ ഹോസ്റ്റൽ വാർഡനെ സ്ഥലം മാറ്റാൻ തീരുമാനമായി. ഇന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോളേജിലെത്തി വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിശദമായ മൊഴിയെടുക്കും. ഡിവൈഎസ് പി ടി എം വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോളജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *