ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണക്കിണര്‍ എന്ന റെക്കോർഡ് സ്വന്തമാക്കി അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്). അന്‍പതിനായിരം അടിയിലധികം നീളമാണ് എണ്ണക്കിണറിനുള്ളത്. അപ്പർസഖൂം എണ്ണപ്പാടത്താണ് അഡ്നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണക്കിണർ കുഴിച്ചത്. 15,240 മീറ്ററാണ് നീളം. യുഎഇയില്‍ തന്നെയുള്ള മറ്റൊരു എണ്ണക്കിണറായിരുന്നു നീളത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
2017ല്‍ കുഴിച്ച കിണറിനേക്കാള്‍ എണ്ണൂറ് അടിയിലേറെ നീളം കൂടുതലാണ് പുതിയതായി റെക്കാര്‍ഡിട്ട കിണറിനുള്ളതെന്ന് അഡ്നോക്ക് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെനിന്നും ഉല്പാദിപ്പിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.