സാമ്പത്തിക സംവരണം ശരിവച്ച സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് എൻഎസ്എസ്. സാമൂഹിക നീതി നടപ്പായെന്ന് എൻഎസ്എസ് സംസ്ഥാന സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. മുന്നാക്ക സംവരണം ശരിവച്ചുള്ള സുപ്രിംകോടതി വിധി എൻഎസ്എസ് നിലപാട് ശരിവയ്ക്കുന്നത്. സാമ്പത്തിക അടിസ്ഥാനത്തിൽ എല്ലാവർക്കും സംവരണമെന്നതാണ് എൻഎസ്എസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. ജാതി സംവരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജാതിയുടെ പേരിൽ സംവരണം ലഭിക്കുന്നത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരാണ്.
പാവപ്പെട്ടവർക്ക് ഒന്നും ലഭിക്കുന്നില്ല. നായർ സമുദായത്തിനു മാത്രമല്ല. മുഴുവൻ ജനങ്ങൾക്കും സംവരണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സാമ്പത്തിക അടിസ്ഥാനത്തിലാകണം സംവരണം നൽകേണ്ടത് സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇത് സാമൂഹികനീതിയുടെ വിജയമാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു