ബെൽജിയത്തിന്റെ മുഖ്യ പരിശീലകനായി നിയമിതനായി ഡൊമെനിക്കോ ടെഡസ്‌കോ

ബെൽജിയയും പുരുഷ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി ജർമൻ-ഇറ്റാലിയൻ വംശജനായ ഡൊമെനിക്കോ ടെഡസ്‌കോയെ നിയമിച്ചു. 2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ബെൽജിയത്തിന് കഴിയാതിരുന്നതിനെ തുടർന്ന് രാജിവെച്ച പരിശീലകൻ റോബർട്ടോ മാർട്ടിനെസിന് പകരമാണ് ടെഡസ്‌കോയുടെ നിയമനം. 2024 യുവേഫ യൂറോ കപ്പ് വരെയാണ് പരിശീലകന്‍റെ കരാർ.

“ബെൽജിയത്തിന്‍റെ പുതിയ പരിശീലകനാകാൻ സാധിച്ചത് വലിയ അംഗീകാരമാണ്. ഈ ദൗത്യം ഏറ്റെടുക്കാൻ ഞാൻ കാത്തിരിക്കുന്നു.” ടെഡസ്‌കോ പറഞ്ഞു. റഷ്യൻ ക്ലബായ സ്പാർട്ടക് മോസ്കോ, ജർമൻ ക്ലബ്ബുകളായ ഷാൽകെ 04, ആർബി ലെയ്‌പ്‌സിഗ് തുടങ്ങിയ ക്ലബ്ബുകളെ അദ്ദേഹം മുൻപ് പരിശീലിപ്പിച്ചിട്ടുണ്ട്. 2021ൽ ആർബി ലെയ്‌പ്‌സിഗിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റ ടെഡസ്‌കോ ടീമിനെ യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനലിൽ എത്തിച്ചിരുന്നു. ആ വർഷം തന്നെ ലെയ്‌പ്‌സിഗിനൊപ്പം ജർമൻ കപ്പ് നേടിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *