‘കുഴിവെട്ടിയത് അധ്യാപക പരിചയമാകില്ല’, പ്രിയ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമ‍ർശനം

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമന  യോഗ്യത സംബന്ധിച്ച്  പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുളള പ്രവര്‍ത്തനവും അധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കി. 

ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ, സ്റ്റുഡന്‍റ് ഡയറക്ടര്‍ ആയിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോ, പ്രവൃത്തി പരിചയരേഖ സ്ക്രൂട്ടിനി കമ്മിറ്റിയിൽ സമർപ്പിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങളും കോടതി ആരാഞ്ഞു. പ്രിയ വർഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം. 

പ്രിയാ വർഗീസിന്‍റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്നു കണ്ണൂർ സർവകലാശാലയോടു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനം  കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. റജിസ്ട്രാറുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്‍റെ ഹർജി അപക്വമാണെന്നും ഹർജി തള്ളണമെന്നും സർവകലാശാല ആവശ്യപ്പെട്ടിരുന്നു. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *