പ്രണയം നിരസിച്ചതിന്‍റെ പേരില്‍ കാമുകിയെ കൊലപ്പെടുത്തി; ദുബായില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം

ദുബായില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ദുബായി അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിനുള്ളില്‍ വച്ച് കാമുകിയെ ആസൂത്രിതമായ കൊലപ്പെടുത്തിയ യുവാവ് രക്തം പുരണ്ട വസ്ത്രങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലുകയായിരുന്നു. കാമുകിയെ കൊലപ്പെടുത്തിയത് താനാണെന്നും മൃതദേഹം കാറിലുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറയുകയായിരുന്നു.

പ്രതിയുടെ മൊഴി അനുസരിച്ച് കാര്‍ പരിശോധിച്ച പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കഴിത്തറുത്ത് രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ പല ഭാഗങ്ങളിലും നിരവധി മുറിവുകളുമുണ്ടായിരുന്നു. കാറിന്‍റെ പിന്‍ സീറ്റിനടിയില്‍ നിന്ന് കത്തിയും പൊലീസ് പരിശോധനയില്‍ കണ്ടെത്തി.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി അഞ്ച് വര്‍ഷമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ വീട്ടുകാരെ ബന്ധപ്പെട്ട നാട്ടില്‍ നിന്ന് അവരെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ വിവാഹം കഴിക്കാന്‍ യുവതി വിസ്സമ്മതിച്ചാല്‍ കൊലപ്പെടുത്താനായിരുന്നു യുവാവിന്‍റെ പ്ലാന്‍. നാട്ടില്‍ നിന്ന് യുവതി യുവാവിനെ കാണാനെത്തുകയും യുവാവ് തന്നെ വിവാഹം കഴിക്കാന്‍ ഇവരെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *