ഡൽഹിയിൽ ചാരപ്രവർത്തനം നടത്തിയെന്ന് സംശയിക്കുന്ന യുവതി പിടിയിലായി. ബുദ്ധ സന്യാസിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്റിൽ കഴിഞ്ഞിരുന്ന യുവതിയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇവർ പ്രതികരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ്. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകീട്ടാണ് പിടികൂടിയത്. നിരവധി ഉദ്യോഗസ്ഥരെ ഇവർ കുരുക്കിൽപെടുത്തിയതായി പൊലീസ് അറിയിച്ചു.
തിരിച്ചറിയൽ രേഖകളിൽ ഡോൽമ ലാമ എന്നും നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിലാസവുമാണ് ഉണ്ടായിരുന്നത്. എന്നാൽ അവരുടെ യഥാർത്ഥ പേര് കയ് റുവോ എന്നാണെന്നാണ് പൊലീസ് പറഞ്ഞു. ടിബറ്റൻ കോളനിയായ മജ്നു കാ ടില്ലയിലാണ് ഇവർ താമസിച്ചിരുന്നത്. 2019ൽ ഇവർ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.